മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!
May 7, 2026 08:32 AM | By PointViews Editor

പട്ടാളത്തിൽ നിന്ന് വിരമിച്ച സനീഷ്  സിപിഎം കോട്ടയായ മലപ്പട്ടത്തുള്ള സ്വന്തം വീട്ടുപറമ്പിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിച്ചു. കമ്യുണിസമെന്ന വിവരക്കേട് ബാധിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട സഖാക്കൾ ആ സ്തൂപം തകർത്തു. കഥ കഴിഞ്ഞു - സ്തൂപത്തിൻ്റെയല്ല, മലപ്പട്ടത്തെ കമ്മ്യൂണിസത്തിൻ്റെ !


കൃത്യം ഒരു വർഷം മുൻപാണ്, അതെ മേയ് 6 നാണ് സിപിഎം അക്രമി പടയുടെ ഗൂഢ സങ്കേതമെന്ന് പേരുകേട്ട മലപ്പട്ടത്ത് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അഹിംസയുടെയും അക്രമരാഹിത്യത്തിൻ്റെയും പ്രവാചകനായ ഗാന്ധിജിയെ തെറി വിളിച്ചും ഗാന്ധി സ്തൂപത്തെ ആക്രമിച്ച് തകർത്തും ചുവപ്പു സഖാക്കൾ അഴിഞ്ഞാടിയ അതേ മലപ്പട്ടം ഉൾക്കൊള്ളുന്ന തളിപ്പറമ്പിൻ്റെ എംഎൽഎ ഇതാദ്യമായി യുഡിഎഫ് കാരനാണ്, പേര് - ടി.കെ.ഗോവിന്ദൻ മാസ്റ്റർ. ഒന്നര മാസം മുൻപ് വരെ മലപ്പട്ടത്തെ കമ്യൂണിസ്റ്റ് നേതാവ്. ഇപ്പോൾ 'കോൺഗ്രസ് മുന്നണിയുടെ എംഎൽഎ! അതാണ് കമ്യൂണിസത്തേക്കാൾ ഗാന്ധിസത്തിൻ്റെ പവർ.



നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടടുത്ത ദിവസമാണ് സിപിഎം ശക്തികേന്ദ്രമായ കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് പ്രവർത്തകർ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. സി.പി.എമ്മിന്റെ ഉള്ളംകൈയിലുള്ള മലപ്പട്ടം സെൻ്ററിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

മലപ്പട്ടത്തെ സിപിഎമ്മിൻ്റെ അപ്രമാദിത്തത്തിനു നേരെ ഉയർന്ന ആദ്യത്തെ ചെറുത്തുനിൽപ്പായിരുന്നു അത്. പാർട്ടി ഗ്രാമങ്ങളിലെ സിപിഎമ്മിന്റെ അധ്യഷ്യതയ്ക്കെതിരേ കോൺഗ്രസ് ഉയർത്തുന്ന പ്രതിരോധത്തിൻ്റെ സൂചകമാണ് ഗാന്ധി പ്രതിമയെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇത്തവണ പാർട്ടി ഗ്രാമങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ ഉണ്ടായി. പല പഞ്ചായത്തുകളിലും പ്രതിപക്ഷവും ഉണ്ടായി.

.

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി പി.ആർ. സനീഷിൻ്റെ അഡുവാപ്പുറത്തെ വീടിനു മുന്നിൽ സ്ഥാപിച്ച ഗാന്ധിസ്തൂപം തകർക്കുന്നതോടെയാണ് മലപ്പട്ടം സംഘർഷമുണ്ടായത്. പട്ടാളത്തിൽ 16 വർഷത്തെ സേവനത്തിനുശേഷമാണ് സനീഷ് നാട്ടിലേക്ക് 2023ൽ തിരിച്ചെത്തുന്നത്. 'ഒരു കോൺഗ്രസ് കുടുംബമാണ് സനീഷിൻ്റേത്. പക്ഷേ, കോൺഗ്രസ് അനുഭാവികൾക്കോ പ്രവർത്തകർക്കോ സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റിയ സാഹചര്യമല്ല മലപ്പട്ടത്തു ഉണ്ടായിരുന്നതെന്ന് -സനീഷ് പറഞ്ഞു.


കോൺഗ്രസിന്റെ്റെ സാന്നിദ്ധ്യം അറിയിക്കാനും പ്രവർത്തകരെ ആവേശം കൊള്ളിക്കാനുമാണ് സനീഷ് തൻ്റെ വീടിനു മുൻവശത്തുള്ള മൂന്നു സെൻ്റ് സ്ഥലം വാങ്ങി അവിടെ ഒരു ഗാന്ധിസ്‌തൂപം നിർമിക്കുന്നത്. 'മലപ്പട്ടത്ത് ഒരു ഗാന്ധിപ്രതിമ ഉയർന്നത്.സിപിഎമ്മിന് ഒരു തരത്തിലും

അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അത് സ്ഥാപിച്ച നാൾ മുതൽ തന്നെ അതു തകർക്കാൻ കാരണം അന്വേഷിച്ചു നടക്കുകയായിരുന്നു'

അതിന് ശക്തമായ ഒരു കാരണം തന്നെ സിപിഎമ്മിന് കിട്ടി. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫ്ലക്സ് ചവിട്ടിത്തെറിപ്പിക്കുന്ന സനീഷിൻ്റെ വീഡിയോ സിപിഎം മലപ്പട്ടത്തും പരിസരത്തുമുള്ള സിപിഎം അംഗങ്ങൾ ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റു സാമൂഹികമാധ്യമങ്ങൾ വഴിയും വ്യാപകമായി പ്രചരിപ്പിച്ചു. പാർട്ടി ഗ്രാമത്തിൽ മുഖ്യമന്ത്രിയെ അനാദരിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ പ്രതിഷേധം ഇരമ്പി.

മേയ് ആറിന് സനീഷ് അഡുവാപ്പുറത്തെ വീട്ടിൽ മകളോടൊത്ത് ഇരിക്കുമ്പോൾ ഒരു സംഘം സിപിഎം പ്രവർത്തകർ കട്ടപ്പാരയുമൊക്കെ ആയി വന്ന് ഗാന്ധി സ്‌തൂപം തകർക്കുകയും തകർന്ന അവശിഷ്ടങ്ങളിൽ നിന്ന് ഇഷ്‌ടിക പെറുക്കി സനീഷിന്റെ വീടിനു നേരെ എറിയുകയും ചെയ്തു. കാര്യമറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ്റെ നേതൃത്വത്തിൽ മലപ്പട്ടത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

പ്രതിഷേധ പ്രകടനത്തെ നേരിടാനും സിപിഎം സംഘടിച്ചു. യുഡിഎഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിച്ചു. പട്ടികയും മടലുമായി പ്രകടനത്തിൽ പങ്കെടുത്തുവരെ ആക്രമിച്ചു. മലപ്പട്ടത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന തികച്ചും ജനാധിപത്യവിരുദ്ധമായ നിലപാടായിരുന്നു സിപിഎമ്മിന്റേത്.


'സനീഷ് കോൺഗ്രസിനു വേണ്ടി ജില്ലയ്ക്കകത്തും പുറത്തുമെല്ലാം അക്രമങ്ങൾ സംഘടിപ്പിക്കുന്നയാളാണെന്നും. അത്തരത്തിലുള്ള ഒരാൾക്കെതിരെയുള്ള ഒരു പ്രതികരണമാണ് ഉണ്ടായതെന്നുമാണ് സിപിഎം ഗീബൽസുകൾ പറഞ്ഞു പരത്തിയത്.

അന്നു കെപിസിസി പ്രസിഡൻ്റ് ആയിരുന്ന കെ. സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് വീണ്ടും ഗാന്ധിസ്‌തൂപം സ്ഥാപിക്കാൻ കല്ലിട്ടെങ്കിലും ആ കല്ലും കമ്പിപ്പാരയുമായെത്തിയ സംഘം പിഴുതെറിഞ്ഞു. യൂത്ത് കോൺഗ്രസ് കീഴടങ്ങാൻ തയ്യാറില്ലായിരുന്നു. ജില്ലാ നേതൃത്വം സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലുമായി സംസാരിക്കുന്നു. മേയ് 14ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പദയാത്ര നയിച്ച് രാഹുൽ അക്ഷരാർത്ഥത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചു. അഡുവാപ്പുറത്തു നിന്ന് മലപ്പട്ടം വരെയുള്ള ആറു കിലോമീറ്റർ യാത്രയിൽ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരേ പ്രതിഷേധവും മുദ്രാവാക്യങ്ങളും മുഴങ്ങി.

'സിപിഎമ്മിന്റെ കൊടികളും ബാനറുകളും ഒന്നും നശിപ്പിക്കരുതെന്ന് പ്രത്യേക നിർദേശം പ്രവർത്തകർക്കു നൽകിയിരുന്നു. അവരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമായതിനാൽ നേരിടാൻ സിപിഎമ്മും ആളെ സംഘടിപ്പിച്ചു. പ്രകടനം മലപ്പട്ടത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. മലപ്പട്ടം സെന്ററിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് കല്ലേറ് വന്നു. സംഘർഷം തടയാൻ എത്തിയ പൊലീസ് പക്ഷപാതപരമായാണ് പെരുമാറിയത്.

മലപ്പട്ടം സെന്ററിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തിയെന്നും ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നെന്നും സിപിഎം കള്ളക്കൂട്ടങ്ങൾ ആരോപിച്ചു.

സിപിഎം ഓഫീസിനെതിരെ ഉണ്ടായഅക്രമത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. തൊട്ടടുത്ത ദിവസം, മേയ് 15ന്, നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സിപിഎമ്മിന് കാര്യങ്ങൾ കൈവിട്ട സ്ഥിതിയായിരുന്നു. സ്വന്തം തട്ടകത്തിൽ ചോദ്യം ചെയ്യപ്പെട്ടതിൻ്റെ അമർഷവും രോഷവും നേതാക്കളുടെ പ്രസംഗങ്ങളിലുടനീളം പ്രതിഫലിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥും ഭീഷണികൾ മുഴക്കി. സനീഷിൻ്റെ വീട്ടിന്റെ മുന്നിലെന്നല്ല, അടുക്കളയിൽ പോലും ഗാന്ധിപ്രതിമ വയ്ക്കാൻ അനുവദിക്കില്ലെന്ന ഗോപിനാഥിന്റെ വെല്ലുവിളി രാഷ്ട്രീയ മര്യാദയ്ക്കും ജനാധിപത്യ വ്യവസ്ഥിതിക്കും എതിരായ വെല്ലുവിളിയായി വ്യാപകമായി ചിത്രീകരിക്കപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി.

ഇതോടെ ഗാന്ധിപ്രതിമ സ്ഥാപിക്കേണ്ടത് കോൺഗ്രസിന്റെയും അഭിമാനപ്രശ്‌നമായി. മലപ്പട്ടത്ത് തന്നെ പ്രതിമ സ്ഥാപിക്കും എന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെയും കെ. സുധാകരന്റെയും പ്രഖ്യാപനങ്ങൾ നടപ്പിലാക്കേണ്ട ചുമതല യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. കോൺഗ്രസ് നേതാവും ഇരിക്കൂർ മണ്ഡലം പ്രസിഡൻറുമായ കെ. രാധാകൃഷ്ണന്റെ അച്ഛൻ മലപ്പട്ടം സെന്ററിലുള്ള തൻ്റെ സ്ഥലത്ത് പ്രതിമ സ്ഥാപിക്കാൻ അനുവാദം നൽകി. സ്ഥാപിക്കാനുള്ള പ്രതിമ പി.സി. വിഷ്ണുനാഥ് എം.എൽ.എയും നൽകിയതോടെ തടസങ്ങൾ

ഒന്നുമിലാതെയായി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇരുമുന്നണികളിലെയും നേതാക്കൻമാർ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലായി. മലപ്പട്ടത്ത് രാഷ്ട്രീയ സംഘർഷം തുടർന്നാൽ അത് തിരഞ്ഞെടുപ്പിന്റെ സാധ്യതകളെ ബാധിക്കുമെന്ന തിരിച്ചറിവിൽ ഗ്രാമം ശാന്തമായി. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം ജൂൺ 24ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മലപ്പട്ടം സെന്ററിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചു. പ്രതിമ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ത്രിവർണ പതാകയുമേന്തി കോൺഗ്രസ് പ്രവർത്തകർ മലപ്പട്ടം ടൗണിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.

'ഞങ്ങൾ ഇവിടം കൊണ്ട് അവസാനിപ്പിച്ചിട്ടില്ല. ജനാധിപത്യവിരുദ്ധമായി പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ഥലങ്ങൾ ഇനിയുമുണ്ട് ജില്ലയിൽ. ആന്തൂർ നഗരസഭ പോലെ. ചെറുകുന്ന്, കണ്ണപുരം, കരിവെള്ളൂർ, പെരളം, കാങ്കോൽ -ആലപ്പടമ്പ് സായത്തുകൾ പോലെ. തദ്ദേശ ഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വളർന്നു വന്നു. മലപ്പട്ടം ഒരു സൂചകമാണെന്നു തന്നെ ജില്ലയിലെ കോൺഗ്രസുകാർ അവകാശപ്പെട്ടു. ലോക് സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളിൽ കെ. സുധാകരൻ നേടിയ വോട്ടുകൾ ജനങ്ങൾ മാറിച്ചിന്തിക്കാൻ മടിയില്ലാത്തവർ ആണെന്നുള്ളതിന്റെ തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.. ശക്തനായ സ്ഥാനാർഥിയും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഉലയാവുന്ന കോട്ടകൾ മാത്രമേ കണ്ണൂരിലുള്ളൂ എന്ന് നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കണ്ണൂരിൽ ആശയ പോരാട്ടത്തിൻ്റെ പൊട്ടിത്തെറിയായി മാറി.

A year has passed since Gandhiji destroyed the communist stronghold of Malapattam. When a soldier named P.R. Saneesh became a hero!

Related Stories
ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

May 26, 2026 07:01 AM

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ...

Read More >>
പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.

May 25, 2026 08:38 AM

പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.

പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം...

Read More >>
കെഎസ്എഫ്ഇ യെ ജിഒ ൽ നിന്നും  ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ.

May 24, 2026 07:05 PM

കെഎസ്എഫ്ഇ യെ ജിഒ ൽ നിന്നും ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ.

കെഎസ്എഫ്ഇ യെ ജിഒ 131/2022 ൽ നിന്നും ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ്...

Read More >>
കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ എത്തി

May 24, 2026 09:15 AM

കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ എത്തി

കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ...

Read More >>
നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

May 23, 2026 09:10 AM

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ...

Read More >>
കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

May 23, 2026 07:24 AM

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

Read More >>
Top Stories